Latest NewsIndia

തമിഴ്‌നാട്ടില്‍ റെഡ് അലര്‍ട്ട്

ചെന്നൈ: കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും ഒക്ടോബര്‍ 7 വരെയാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന ഐ.എം.ഡി മുന്നറിയിപ്പിനെത്തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശം എല്ലാ ഭരണകൂടങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് റവന്യൂ കമ്മീഷണര്‍ കെ. സത്യഗോപാല്‍ പറഞ്ഞു. അപകടകരമായ സ്ഥലങ്ങളിലേക്കുള്ള യാത്ര ജനങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close