Latest NewsNattuvartha

കോഴിക്കോട് നിവാസികളെ ഭീതിയിലാഴ്ത്തി മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടിയതെന്ന് സംശയം

കോഴിക്കോട് കണ്ണപ്പന്‍കുണ്ട് പുഴയിലാണ് മലവെള്ളപ്പാച്ചില്‍

കോഴിക്കോട്: കോഴിക്കോട് നിവാസികളെ ഭീതിയിലാഴ്ത്തി മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടിയതെന്ന് സംശയം.കോഴിക്കോട് കണ്ണപ്പന്‍കുണ്ട് പുഴയിലാണ് മലവെള്ളപ്പാച്ചില്‍. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയെന്നാണ് പ്രദേശവാസികളുടെ സംശയം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. മട്ടിമലയില്‍ ഉരുള്‍പൊട്ടിയെന്നാണ് സംശയം.

നേരത്തേ ഓഗസ്റ്റിലും ഇവിടെ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. മഴവെള്ളപ്പാച്ചിലും പുഴ വഴി മാറി ഒഴുകിയതും വന്‍ നാശ നഷ്ടവുമുണ്ടാക്കി. സംഭവത്തില്‍ ഒരാള്‍ മരിച്ചിരുന്നു. സമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത് എന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് അധികൃതര്‍. മുക്കത്തു നിന്നുള്ള അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button