Latest NewsGulf

കാമുകനില്‍ നിന്ന് ലക്ഷങ്ങള്‍ പറ്റിയ യുവതി നാല് വര്‍ഷത്തെ പ്രണയബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ യുവാവ് ചെയ്തത് ഇങ്ങനെ

അബുദാബി: കാമുകനില്‍ നിന്ന് ലക്ഷങ്ങള്‍ പറ്റിയ യുവതി നാല് വര്‍ഷത്തെ പ്രണയബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ യുവാവ് ചെയ്തത് ഇങ്ങനെ. പ്രണയം അവസാനിപ്പിക്കാന്‍ യുവതി തീരുമാനിച്ചപ്പോള്‍ യുവാവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും ശ്രമിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കോടതിയുടെ മുന്നിലെത്തിയ കേസില്‍ അബുദാബി കോടതി വിധി പറഞ്ഞു. യുവാവിന് രണ്ടുവര്‍ഷത്തെ ജയില്‍ശിക്ഷയും, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.

നാലു വര്‍ഷമായി യുവതിയും യുവാവും തമ്മില്‍ അടുത്ത ബന്ധമായിരുന്നു. ഇരുവരും ഇക്കാലയളവില്‍ ഡേറ്റിങ്ങ് നടത്തുകയും ചെയ്തിരുന്നു. യുവാവ് യുവതിയെ സാമ്പത്തികമായി സഹായിക്കുകയും ചെയ്തു. എന്നാല്‍, ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് യുവതി പറഞ്ഞതോടെയാണ് പ്രതിയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായതെന്ന് ഗള്‍ഫിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.യുവാവ് പല തവണ പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല.

യുവാവിന്റെ ഫോണ്‍ കോളുകള്‍ യുവതി എടുക്കാതെയായി. ഇരുവരും തമ്മിലുള്ള ബന്ധം മോശമാവുകയും ചെയ്തു. ഒരു ദിവസം രാത്രി പത്തു മണിക്ക് യുവതി യുവാവിനെ ഫോണില്‍ വിളിക്കുകയും തന്റെ താമസസ്ഥലത്ത് ഇറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുവതിയെ കാറില്‍ കയറ്റിയ ശേഷം പ്രതി വീട്ടിലേക്ക് പോകുന്നതിന് പകരം മറ്റൊരു വഴിയിലൂടെ പോവുകയും മരുഭൂമിയില്‍ എത്തിക്കുകയും ചെയ്തു. അവിടെ വച്ച് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചു.

താനുമായി ലൈംഗിക ബന്ധത്തിന് തയാറായില്ലെങ്കില്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഉപയോഗിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി ഉറക്കെ കരയുകയും യുവാവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഈ സമയം അതുവഴി ഒരു പൊലീസ് പട്രോളിങ് കാര്‍ കടന്നു പോവുകയും യുവതി സഹായം അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. പൊലീസ് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതി വാഹനം നിര്‍ത്താതെ മുന്നോട്ടു പോയി. പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button