Latest NewsKerala

ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സമാഹരിച്ച തുക പാര്‍ട്ടി ഫണ്ടിലേക്ക് മാറ്റി? ആരോപണം ഉയരുന്നത് ആറ് കോടി രൂപയുടെ കണക്കില്‍

ഇതിന്റെ രേഖകളും തെളിവുകളും സഹിതം അനില്‍ അക്കര എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തൃശൂര്‍: ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സമാഹരിച്ച ആറ് കോടി രൂപ പാര്‍ട്ടി ഫണ്ടിലേക്ക് മാറ്റിയതായി ആരോപണങ്ങള്‍ ഉയരുന്നു. അമ്പലംകാവ് വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി പിരിച്ചത് 11,800 രൂപ പിരിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ദുരിതാശ്വാസ നിധിയിലെത്തിയത് 9,000 രൂപ മാത്രമാണ്. ഇതിന്റെ രേഖകളും തെളിവുകളും സഹിതം അനില്‍ അക്കര എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാത്തത് സിപിഎമ്മിന്റെ തട്ടിപ്പ് ഒളിച്ചുവെയ്ക്കാനാണെന്നും എംഎല്‍എ ആരോപിച്ചു. അതേസമയം ആരോപണം ദുരുദേശപരമെന്നാണ് സിപിഎമ്മിന്റെ പ്രതികരണം. ഇതിന് ഉദാഹരണമായി തൃശൂര്‍ ജില്ലയിലെ അടാട്ട് ലോക്കല്‍ കമ്മിറ്റി നടത്തിയ ക്രമക്കേടാണ് എം.എല്‍.എ ചൂണ്ടിക്കാണിക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close