Latest NewsKerala

മഹാത്മാ ഗാന്ധിയെ അപമാനിച്ച കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍

കൊച്ചി: മഹാത്മാ ഗാന്ധിയെ അപമാനിച്ച കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍. സമൂഹമാധ്യമത്തിലൂടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സിപിഐ മുന്‍ കിഴക്കേക്കര ബ്രാഞ്ച് സെക്രട്ടറി തൊങ്ങനാല്‍ അഫ്സലിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

ഗാന്ധിജയന്തി ദിനത്തില്‍ വൈകീട്ടാണ് അഫ്സലിന്റെ ഫേസ്ബുക്ക് പേജില്‍ രാഷ്ട്രപിതാവിനെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. രഹസ്യ നീക്കത്തിലൂടെ തിങ്കളാഴ്ച വൈകീട്ടാണ് കിഴക്കേക്കരയിലെ ഒരു വീട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Tags

Related Articles

Post Your Comments


Back to top button
Close
Close