Latest NewsKerala

ഫുട്ബോള്‍ ഇതിഹാസം എെ എം വിജയന്‍ പുതുകാല്‍വെയ്പ്പിലേക്ക്

ആരാധക ലക്ഷം നെഞ്ചിലേറ്റുന്ന താരം പുതിയൊരു കാലവെയ്പ്പ് വെക്കുന്നുതിനുളള പ്രാരംഭപ്രവര്‍ത്തികള്‍ നടത്തികഴിഞ്ഞു

കൊച്ചി: അമ്പോറ്റി കണ്ണന്‍റെ വരദാനമായി അമ്മ കാത്ത് കാത്ത് കിട്ടിയ ഉണ്ണിയായി ശാന്തം എന്ന സിനിമയില്‍ ഫുട്ബോള്‍ അതിപ്രതിഭയായ എെ.എം വിജയന്‍ അഭിനയിച്ചത് തികച്ചും ജീവിക്കുന്നത് പോലെതന്നെയായിരുന്നു.  അഭ്രപാളിയില്‍ എത്തി തനിക്ക് കായികം മാത്രമല്ല കലയും വഴങ്ങുമെന്ന് തെളിയിച്ച അപൂര്‍വ്വ പ്രതിഭയാണ് എെ.എം വിജയന്‍. ആരാധക ലക്ഷം നെഞ്ചിലേറ്റുന്ന താരം പുതിയൊരു കാലവെയ്പ്പ് വെക്കുന്നുതിനുളള പ്രാരംഭപ്രവര്‍ത്തികള്‍ നടത്തികഴിഞ്ഞു. പുതിയയൊരു സിനിമാ നിര്‍മ്മാണ കമ്പനിയാണ് ഫുടുബോള്‍ താരം ആരംഭിക്കാന്‍ പോകുന്നത്. ബിഗ് ഡാഡി എന്റര്‍ടൈന്‍മെന്റ്‌സ് എന്ന പേരില്‍ സുഹൃത്തുക്കളുമായി ചേര്‍ന്നാണ് വിജയന്‍ ഈ പുതിയ ഉദ്യമത്തിന് തിരി കൊളുത്തുന്നത്. സുഹൃത്തുക്കളായ അരുൺ തോമസ്, ദീപു ദാമോദർ എന്നിവരാണ് താങ്ങായി വിജയനൊപ്പം ഉളളത്. ഫുട്ബോളുമായി ബന്ധപ്പെട്ട കഥസാരമടങ്ങിയ ചിത്രത്തിനായിരിക്കും ബിഗ് ഡാഡി എന്റര്‍ടൈന്‍മെന്റ്‌സ് തിരശീല ഉയര്‍ത്തുക എന്ന് താരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

ഫുട്ബോള്‍ ഇതിഹാസ താരവും ഇന്ത്യന്‍ ക്യാപിറ്റനുമായിരുന്ന എെ.എം വിജയന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിലേക്ക്…………..

https://www.facebook.com/IMVijayan/posts/2246747088700073?__xts__%5B0%5D=68.ARAqEXLind_RAu–EcqIScoSY7ujsGYbcFVAkmP1qqV16mHDtpgshLsOfvPnePgUVXmPd_xrgBqcx73EQimkJr3jSKGrBgRpszkrgWhmWJUPOxRbFyweA5m5GEDe1JpboFO1PewCLKa9YykEOhW_dKYCiyETilmZjO6sgz0aGiYIO9NJKh-ffw&__tn__=-R

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button