Latest NewsIndia

വീരപ്പനെ കൊലപ്പെടുത്താൻ സഹായിച്ചു, യുവതി പ്രതിഫലം ആവശ്യപ്പെട്ട് രംഗത്ത്

വീരപ്പന്റെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ച് ചില നിര്‍ണായക വിവരങ്ങള്‍ പോലീസിന് ചോര്‍ത്തി നല്‍കി

കോയമ്പത്തൂര്‍ : വീരപ്പനെ കൊലപ്പെടുത്താന്‍ പൊലീസിനെ സഹായിച്ച യുവതി പ്രതിഫലം ആവശ്യപ്പെട്ട് രംഗത്ത്. പോലീസ് സംഘം വീരപ്പനെ ഏറ്റുമുട്ടലില്‍ കൊന്നത്. നേത്രശസ്ത്രക്രിയക്കായി നാട്ടിലെത്തിയ വീരപ്പനെ 2004 ലാണ് പൊലീസ് കൊലപ്പെടുത്തിയത്. ആംബുലന്‍സ് തടഞ്ഞ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു.വീരപ്പന്റെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ച് ചില നിര്‍ണായക വിവരങ്ങള്‍ പോലീസിന് ചോര്‍ത്തി നല്‍കിയത് കോയമ്പത്തൂരിലെ വടവല്ലി സ്വദേശിനിയായ എം. ഷണ്‍മുഖപ്രിയ എന്ന യുവതി ആയിരുന്നു.

ഇവര്‍ നല്‍കിയ നിര്‍ണായക വിവരങ്ങളാണ് വീരപ്പനിലേക്ക് പോലീസിനെ നയിച്ചതും തുടര്‍ന്ന് ഏറ്റുമുട്ടലില്‍ വീരപ്പനെ കൊന്നതും. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി അക്കാലത്ത് നാല് മാസത്തോളം ഷണ്‍മുഖപ്രിയയുടെ വീട്ടില്‍ താമസിച്ചിരുന്നു. മുത്തുലക്ഷ്മിയില്‍ നിന്ന് അക്കാലത്ത് ശേഖരിച്ച വിവരങ്ങളാണ് ഷണ്‍മുഖപ്രിയ പോലീസിന് കൈമാറിയത്.വീരപ്പനെ പോലീസ് വധിച്ച ഘട്ടത്തില്‍ വാക്കാല്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വാഗ്ദാനം പാഴ്വാക്കായി.

നിര്‍ണായക വിവരങ്ങള്‍ താന്‍ കൈമാറിയിട്ടും തനിക്ക് അര്‍ഹിച്ച അംഗീകാരം ലഭിക്കാഞ്ഞതില്‍ പ്രതിഷേധിച്ചാണ് അവര്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ പ്രതിഫലം ആവശ്യപ്പെട്ട് 2015ല്‍ ഷണ്‍മുഖപ്രിയ പ്രധാനമന്ത്രിയുടെ സെല്ലിന് കത്തയച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിനേയും സമീപിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിന് ഷണ്‍മുഖപ്രിയയുടെ പരാതി കൈമാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button