KeralaLatest News

മുഖ്യമന്ത്രിയെ ജാതീയമായി തെറിപറഞ്ഞ് അപമാനിച്ച സമര വനിത മാപ്പ് പറഞ്ഞു

അയ്യപ്പനെ ഓര്‍ത്താണ് പറഞ്ഞതെന്ന് മണിയമ്മ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയതില്‍ മാപ്പ് അപേക്ഷയുമായി ചെറുകോല്‍ സ്വദേശിനി മണിയമ്മ. ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രയോഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. അയ്യപ്പനെ ഓര്‍ത്താണ് പറഞ്ഞത്. ഈ അമ്മയോട് ക്ഷമിക്കണമെന്ന് മണിയമ്മ വീഡിയോയില്‍ ആവശ്യപ്പെടുന്നു. ഈഴവ സമുദായത്തില്‍ ഉള്ളവരെ അപമാനിക്കാനുള്ള ശ്രമം ആയിരുന്നില്ല. ഈഴവ സമുദായത്തിലുള്ളവര്‍ ഈ അമ്മയോട് ക്ഷമിക്കണം.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനില്‍ കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ ആറന്മുള പൊലീസാണ് കേസ്സെടുത്തത്.

യുവതികളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടില്‍ നടത്തിയ സമരത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ പ്രയോഗവുമായി ചെറുകോല്‍ സ്വദേശിനി എത്തിയത്. ‘ആ ചോ കൂതിമോന്റെ മോന്തയടിച്ചു പറിക്കണം’ എന്നതടക്കമുള്ള നിരവധി അധിക്ഷേപങ്ങളാണ് ഇവര്‍ നടത്തിയത്. പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ്. തെക്കന്‍ മേഖലയില്‍ ഇഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേര്‍ത്താണ് മുഖ്യമന്ത്രിയെ ഇവര്‍ അസഭ്യം പറഞ്ഞത്.

എത്ര അടക്കിവച്ചാലും ഉള്ളിലുള്ള സംസ്കാരം അറിയാതെ തള്ളിത്തള്ളി പുറത്തേക്ക് വരും. ഞങ്ങൾ ഉന്നതകുല ജാതരാണെന്നും മറ്റുള്ളവരെല്ലാം താഴ്ന്ന ജാതിയെന്നുമുള്ള ആ പഴയ സവർണ്ണ മനോഭാവം. ജാതിയിൽ കുറഞ്ഞവരെ പുലയാട്ട്‌ നടത്തും. കാലം ഇപ്പോഴും സഞ്ചരിക്കുന്നത് തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടേയും സവർണ്ണ മേധാവിത്വ കാലത്താണെന്ന് കരുതുന്നവർ. അങ്ങനെയുള്ള കുലസ്ത്രീകളിൽ നിന്നും ഭരണഘടന നിലവിൽ വന്ന് അറുപത്തെട്ടാമാണ്ടിലും ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി കേൾക്കേണ്ടിവരുന്നത് ഇതൊക്കെയാണ്. "ചോവൻ" എന്ന വാക്കിനൊപ്പം ചേർത്തു വിളിക്കുന്നത് സ്ത്രീവിരുദ്ധമായ പച്ചത്തെറി കൂടിയാണ്. എല്ലാം അയ്യപ്പന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാനുള്ള വിമോചന പോരാട്ടത്തിന്റെ ഭാഗമാണല്ലോ എന്നോർക്കുമ്പോഴാണ്…

Gepostet von Syam Devaraj Meppurathu am Mittwoch, 10. Oktober 2018

Tags

Post Your Comments

Related Articles


Back to top button
Close
Close