Latest NewsNattuvartha

അധ്യാപികയുടെ കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

ഭര്‍ത്താവ് ആഷ്‌ലി സോളമനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റുചെയ്തത്

കൊല്ലം: അധ്യാപികയുടെ കൊലപാതകം; ഭര്‍ത്താവ് അറസ്റ്റിലായി. ഭര്‍ത്താവ് ആഷ്‌ലി സോളമനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റുചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറ‍ഞ്ഞു. ചൊവ്വാഴ്ച വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റു മരിച്ച അനിത സ്റ്റീഫ (39) നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ രാത്രി സംസ്കരിച്ചിരുന്നു.

കൊലപാതകത്തിനു ശേഷം, ട്രെയിനില്‍ മംഗലാപുരത്തിന് പോയ ആഷ്‌ലി തിരികെ കോഴിക്കോട്ടെത്തി, ബന്ധുവിനെ വിളിച്ചപ്പോൾ കീഴടങ്ങണമെന്നു അദ്ദേഹം നിർദേശിച്ചു. കീഴടങ്ങാൻ എത്തുന്ന വിവരമറിഞ്ഞ് കടപുഴയ്ക്കടുത്ത് വെച്ച് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ആഷ്‌ലി ചിരവ കൊണ്ട് അനിതയെ തലക്കടിച്ചു ലപ്പെടുത്തുകയുമായിരുന്നു. അച്ഛൻ സ്റ്റീഫൻ ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടിലെത്തിയപ്പോഴാണ് മുറിയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. അനിതയുടെ പെരുമാറ്റം സഹിക്കാനാവാതെയുള്ള ദേഷ്യത്തിലാണ് കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു.

Tags

Post Your Comments

Related Articles


Close
Close