Latest NewsIndia

ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ കൂട്ട ആത്മഹത്യ ചെയ്യും; ഭീഷണിയുമായി ശിവസേന

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ശിവസേന. അടുത്ത ആഴ്ച നട തുറക്കുമ്പോള്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുകയാണെങ്കില്‍ ശിവസേനയിലെ സ്ത്രീ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് ആത്മഹത്യ ചെയ്യുമെന്നാണ് ശിവസേന പറഞ്ഞത്.

ശബരിമല നട തുറക്കുന്ന ഈ 17, 18 തീയതികളില്‍ ശിവസേന പ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്തുമെന്നും തൃപ്തി ദേശായി അടക്കമുള്ള യുവതികള്‍ മലകയാറാന്‍ എത്തിയാല്‍ തടയുമെന്നും ശിവസേന തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല അജി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ മല കയറാന്‍ സമ്മതിക്കില്ലെന്നും ശിവസേന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button