Latest NewsBahrain

തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ബഹ്‌റൈന്‍

മനാമ: ബഹ്റൈന്‍ പാര്‍ലമെന്റ്, മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഈമാസം 21 വരെയാണെന്ന് 2018 തെരഞ്ഞെടുപ്പ് സമിതി ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു. വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അന്തിമപട്ടിക കഴിഞ്ഞ ദിവസംമാണ് പ്രസിദ്ധീകരിച്ചത്. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 10 മണ്ഡലങ്ങളിലായി 81,892 പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. മുഹറഖില്‍ എട്ട് മണ്ഡലങ്ങളിലായി 79,213 പേരും, ഉത്തര ഗവര്‍ണറേറ്റില്‍ 12 മണ്ഡലങ്ങളിലായി 1,25,870 പേരും ദക്ഷിണ ഗവര്‍ണറേറ്റില്‍ 10 മണ്ഡലങ്ങളിലായി 78,492 പേരുമാണ് വോട്ടര്‍മാരായി ഉള്ളത്.

shortlink

Post Your Comments


Back to top button