Latest NewsIndia

സിബിഎസ്‍സി സ്കൂൾ അംഗീകാരത്തിനുള്ള നിബന്ധനകളില്‍ കാതലായമാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍

വിദ്യാര്‍ഥികള്‍ യൂനിഫോമും പഠനോപകരണങ്ങളും എവിടെ നിന്ന് വാങ്ങണം എന്ന് സ്കൂളുകള്‍ നിർദ്ദേശിക്കേണ്ട

സ്കൂൾ അംഗീകാരത്തിനുള്ള നിബന്ധനകളില്‍ കാതലായമാറ്റം വരുത്തി. സിബിഎസ്ഇ സ്കൂളുകളുടെ അംഗീകാരത്തിനുള്ള നിബന്ധനകളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തി. ഭൗതിക സൗകര്യങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ നിലവാരവും പരിശോധിക്കും.

കൂടാതെ അപേക്ഷാ നടപടികള്‍ പൂര്‍ണമായും ഒാണ്‍ലൈനായിരിക്കും. കായിക പരിശീലനവും മല്‍സരങ്ങളും പഠനത്തോടൊപ്പം നിര്‍ബന്ധമാണ്. ഫീസ് പൂര്‍ണമായും പരസ്യപ്പെടുത്തണം. ചട്ടങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ഫീസ് നിശ്ചയിക്കാന്‍ കഴിയൂ.

സ്കൂളുകളിൽ ഫീസിന് പുറമേയുള്ള മറ്റ് പണപ്പിരിവുകള്‍ അനുവദിക്കുന്നതല്ല. വിദ്യാര്‍ഥികള്‍ യൂനിഫോമും പഠനോപകരണങ്ങളും എവിടെ നിന്ന് വാങ്ങണം എന്ന് സ്കൂളുകള്‍ നിര്‍ദേശിക്കാന്‍ പാടില്ല തുടങ്ങിയ മാറ്റങ്ങളാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിര്ദ്ദേശിച്ചിട്ടുള്ളവ.

Tags

Related Articles

Post Your Comments


Back to top button
Close
Close