Latest NewsMollywood

ഹരിശ്രീ അശോകന്റെ മകന്‍ വിവാഹിതനാകുന്നു

അമല്‍നീരദ് ചിത്രമായ വരത്തനില്‍ ശ്രദ്ധേയമായ വില്ലന്‍ കഥാപാത്രത്തെ അര്‍ജുന്‍ അവതരിപ്പിച്ചിരുന്നു.

കൊച്ചി: നടന്‍ ഹരിശ്രീ അശോകന്റെ മകന്‍ വിവാഹിതനാകുന്നു. ഇന്നലെ രാവിലെ എറണാകുളത്ത് വെച്ച് ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകനും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ എറണാകുളം സ്വദേശിനി നികിതയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഡിസംബര്‍ രണ്ടിന് എറണാകുളത്ത് വച്ചാണ് ഇവരുടെ വിവാഹം.

അമല്‍നീരദ് ചിത്രമായ വരത്തനില്‍ ശ്രദ്ധേയമായ വില്ലന്‍ കഥാപാത്രത്തെ അര്‍ജുന്‍ അവതരിപ്പിച്ചിരുന്നു. ആസിഫ് അലി നായകനായ മന്ദാരത്തില്‍ ആസിഫലിയുടെ സുഹൃത്തിന്റെ വേഷത്തിലും അര്‍ജുന്‍ എത്തിയിരുന്നു. സിനിമാരംഗത്ത് നിന്ന് ഒട്ടേറെ പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

Tags

Related Articles

Post Your Comments


Back to top button
Close
Close