NattuvarthaLatest News

ബുധനാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

കുറുപ്പന്തറയ്ക്കും ഏറ്റുമാനൂരിനുമിടയില്‍ ബുധനാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കുറുപ്പന്തറയ്ക്കും ഏറ്റുമാനൂരിനുമിടയില്‍ ബുധനാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ.

66300/ 66301 കൊല്ലം -എറണാകുളം – കൊല്ലം മെമു (കോട്ടയം വഴി), 56381/ 56382 എറണാകുളം-കായംകുളം-എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി)‍, 56387/56388 എറണാകുളം-കായംകുളം-എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി) എന്നിവ റദ്ദാക്കി.

17229 ശബരി എക്‌സ്‌പ്രസ്, 22654 നിസാമുദീന്‍ തിരുവനന്തപുരം എക്‌സ്‌പ്രസ്, 22660 ഡെറാഡൂണ്‍ കൊച്ചുവേളി എക്‌സ്പ്രസ്, 12626 കേരള എക്‌സ്‌പ്രസ് എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടു. ഇവയ്ക്കു ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല സ്റ്റേഷനുകളിൽ 1 മിനുറ്റ് സമയം സ്റ്റോപ് അനുവദിച്ചു

Related Articles

Post Your Comments


Back to top button