KeralaLatest News

ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ വിവാഹ ധനസഹായം നല്‍കാൻ ഉത്തരവ്

ട്രാന്‍സ്‌ജെന്‍ഡർ വിഭാ​ഗത്തെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് വിവാഹ ധനസഹായം

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ വിവാഹ ധനസഹായം നല്‍കാൻ ഉത്തരവ് .
നിയമപരമായി വിവാഹം ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്കാണ് ധനസഹായം നല്‍കുന്നതിന് 3 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കിയത്.

ശസ്ത്രക്രിയയിലൂടെ പൂര്‍ണമായി സ്ത്രീയോ പുരുഷനോ ആയി മാറി നിയമപരമായി വിവാഹം ചെയ്ത ദമ്പതികള്‍ക്കാണ് നടപ്പു സാമ്പത്തിക വര്‍ഷം വിവാഹ ധനസഹായം അനുവദിക്കുന്നത്.

ഏറ്റവുമധികം അവഗണന സമൂഹത്തില്‍ അനുഭവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി അവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് വിവാഹ ധനസഹായം അനുവദിക്കുന്നതെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button