Latest NewsGulf

പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കും

ദുബായ്: അനധികൃത താമസക്കാര്‍ക്കായി യു.എ.ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കും. ഒന്നുകില്‍ താമസം നിയമവിധേയമാക്കാനോ അല്ലെങ്കില്‍ പിഴയൊടുക്കാതെ രാജ്യംവിടാനോ ഉള്ള അവസരമാണ് പൊതുമാപ്പ് കാലം. ഇനി കാലാവധി നീട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ അടുത്ത കാലത്തതായി ഇനി പൊതുമാപ്പ് ആനുകൂല്യം ലഭിക്കുകയുമില്ല.

ഓഗസ്റ്റ് ഒന്നിനാണ് പൊതുമാപ്പ് കാലാവധി ആരംഭിച്ചത്. എന്നാല്‍ ഇത്തവണ പൊതുമാപ്പ് സൗകര്യം പ്രയോജനപ്പെടുത്തിയവരില്‍ ഇന്ത്യക്കാര്‍ കുറവായിരുന്നു. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെയും പ്രവാസി സംഘടനകളുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായി ദുബായില്‍ അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് എംബസി വൃത്തങ്ങള്‍ പറഞ്ഞു.കാലാവധി കഴിഞ്ഞ ഉടനെ പരിശോധനകള്‍ ശക്തമാക്കുമെന്നും പിന്നീട് നിയമലംഘകര്‍ക്ക് പിഴയടക്കം കടുത്തശിക്ഷ നേരിടേണ്ടിവരുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.

വിവിധ കാരണങ്ങള്‍ മൂലം അനധികൃതമായി രാജ്യത്ത് തങ്ങിയവരുടെ പിഴയിനത്തില്‍ വരുന്ന ലക്ഷക്കണക്കിന് തുക വേണ്ടെന്നു വെച്ചാണ് യു.എ.ഇ പൊതുമാപ്പിന്റെ ആനുകൂല്യം അനുവദിച്ചിരുന്നത്. പുതിയ ജോലി കണ്ടെത്താനായി ആറു മാസത്തെ താല്‍ക്കാലിക വീസയും നല്‍കിയിരുന്നു. കൂടാതെ മറ്റു ജോലികളിലേക്ക് മാറാനുള്ള സൗകര്യം പ്രവാസികള്‍ക്ക് ഒരുക്കിയത് ആയിരങ്ങള്‍ക്ക് തുണയായി.

shortlink

Post Your Comments


Back to top button