Education

കെ മാറ്റ് കേരള പരീക്ഷക്ക് അപേക്ഷിക്കാം

കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലേക്കും സര്‍വ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനായി നടത്തുന്ന കെ മാറ്റ് കേരള, പ്രവേശന പരീക്ഷ 2019 ഫെബ്രുവരി 17ന് നടത്തും. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (കുസാറ്റ്) യുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ.

അപേക്ഷകള്‍ നവംബര്‍ രണ്ട് മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും kmatkerala.in സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 ജനുവരി 31 വൈകുന്നേരം അഞ്ച് മണി. ജനറല്‍ വിഭാഗത്തിന് 1000 രൂപയും എസ്.സി/എസ്.റ്റി വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാ ഫീസ്.

പരീക്ഷ കേന്ദ്രങ്ങള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ലക്ഷദ്വീപ്, ബെംഗളുരു, മംഗളുരു, ചെന്നൈ, കോയമ്പത്തൂര്‍ (കേരളവും ലക്ഷദ്വീപും ഒഴികെയുള്ള കേന്ദ്രങ്ങളില്‍ കുറഞ്ഞത് 100 അപേക്ഷാര്‍ത്ഥികള്‍ ഇല്ലാത്തപക്ഷം അപേക്ഷകരെ തൊട്ടടുത്ത കേന്ദ്രത്തിലേക്ക് മാറ്റുന്നതാണ്) എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

കെ മാറ്റ് കേരള, സി മാറ്റ്, ക്യാറ്റ് പ്രവേശന പരീക്ഷകളിലൊന്നില്‍ അര്‍ഹത നേടിയവര്‍ക്ക് മാത്രമേ കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും അതിനു കീഴിലുള്ള എം.ബി.എ കോളേജുകളിലും പ്രവേശനം ലഭിക്കൂ.

അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സംശയ നിവാരണങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി പ്രവേശന മേല്‍നോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 0471-2335133, 8547255133 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

Tags

Related Articles

Post Your Comments


Back to top button
Close
Close