KeralaLatest News

നിരോധനാജ്ഞയുടെ മറവില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ പ്രത്യാഘാതം ഗുരുതരമെന്ന് ശശികല

പത്തനംതിട്ട: സ്ത്രീ പ്രവേശസന വിഷയത്തില്‍ നിരോധനാജ്ഞയുടെ മറവില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് തുറന്നടിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയും ശബരിമല കര്‍മ്മസമിതി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ.പി. ശശികല. പൊലീസിനെ വിന്യസിച്ച് യുവതീ പ്രവേശനം സാദ്ധ്യമാക്കാനാണ് ശ്രമിക്കുന്നത്. സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ മേലുള്ള ഒരു നിയന്ത്രണങ്ങളും അംഗീകരിക്കില്ല.

മണ്ഡലകാലത്തിനു മുമ്പേ യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കണമെന്നത് മുഖ്യമന്ത്രിയുടെ വാശിയാണെന്നും അതിന് മറ പിടിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും ശശികല പറഞ്ഞു. അതേസസമയം ശബരിമലയില്‍ ദുരൂഹസാഹചര്യത്തില്‍ ശിവദാസന്‍ എന്ന അയ്യപ്പഭക്തന്‍ മരിച്ചതിനെക്കുറിച്ചും നിലയ്ക്കലിലും പമ്പയിലും നടന്ന പൊലീസ് അതിക്രമത്തെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശശികല ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button