UAELatest News

ഗ്യാരണ്ടി ചെക്ക് ഉപയോഗിച്ച്‌ ബാങ്കിങ് സ്ഥാപനം മലയാളി യുവാവിനെ കുടുക്കി ; നടപടിയുമായി ദുബായ് കോടതി

ദുബായ് : ഗ്യാരണ്ടി ചെക്ക് ഉപയോഗിച്ച്‌ മലയാളി യുവാവിനെ കുടുക്കിയ ബാങ്കിങ് സ്ഥാപനത്തിനെതിരെ നടപടിയുമായി ദുബായ് കോടതി.ബാങ്കിങ് സ്ഥാപനം അന്‍പതിനായിരം ദിര്‍ഹം നഷ്ട പരിഹാരം നൽകാൻ കോടതി വിധിച്ചു.കോഴിക്കോട് സ്വദേശി അജിത്തിനെതിരെയാണ് കൊടുക്കാനില്ലാത്ത പണത്തിനു വേണ്ടി ബാങ്കിംഗ് സ്ഥാപനം കേസ് നൽകിയത്.

ദുബായില്‍ ജോലി ചെയ്തിരുന്ന അജിത്ത് പിന്നീട് സൗദിയിലേക്ക് പോയിരുന്നു. പോകുന്നതിന് മുമ്പ് തന്റെ ക്രെഡിറ്റ്‌ കാര്‍ഡിലെ മുഴുവന്‍ തുകയും അജിത്ത് അടച്ചു തീര്‍ത്തിരുന്നു.എന്നാല്‍ എട്ടു ദിര്‍ഹം കൂടി അടച്ചു തീര്‍ക്കാന്‍ ഉണ്ടെന്ന പേരിൽ സ്ഥാപനം അജിത്തിനെതിരെ കേസ് നൽകുകയായിരുന്നു.

കേസുള്ളതിനാൽ ദുബായ് വഴി യാത്ര ചെയ്യുമ്പോൾ എമിഗ്രേഷന്‍ അധികൃതര്‍ അജിത്തിനെ കസ്റ്റഡിയില്‍ എടുത്തു. പിന്നീട് സത്യാവസ്ഥ ബോധ്യപ്പെടുത്തിയ അജിത്‌ തന്നെ മാനസികായി പീഡിപ്പിക്കുകയും നാണം കെടുത്തുകയും ചെയ്ത ബാങ്കിംഗ് സ്ഥാപനത്തിനെതിരെ കേസ് നല്‍കുകയായിരുന്നു. ദുബായിലെ മലയാളീ അഭിഭാഷകൻ മുഖേന അജിത്ത് നഷ്ട പരിഹാരത്തിനായി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അനുകൂലമായ വിധിയുണ്ടായത്.

Tags

Related Articles

Post Your Comments


Back to top button
Close
Close