Latest NewsIndia

സിപിഐ പ്രവര്‍ത്തകനെ നക്സലുകൾ കൊലപ്പെടുത്തി

റായ്പൂർ: സിപിഐ പ്രവര്‍ത്തകനെ നക്സലുകൾ ക്രൂരമായി അടിച്ചുകൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. കല്‍മു ധുര്‍വ എന്ന സിപിഐ പ്രവര്‍ത്തകനാണ് കൊലപ്പെട്ടത്. ഇയാളുടെ ഭാര്യ ബോദ്കോ ഗ്രാമ പഞ്ചായത്ത് അംഗവും വാർഡ് മെമ്പറുമാണ്.

വടികളുപയോഗിച്ച് ഒരു കൂട്ടം നക്സലുകൾ കല്‍മു ധുര്‍വയെ ക്രൂരമായി അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകി. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസുകാർ നിലയുറപ്പിച്ചിരിക്കുകയാണ്.

ഛത്തീസ്ഗഢില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നക്സലുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർ‌ട്ട് ചെയ്തിരുന്നു. നവംബര്‍ 12-ന് നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ സുഖ്മയിലെ കെന്റ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button