Latest NewsIndia

ടൂർ ഒാഫ് നീല​ഗിരീസ് സൈക്കിൾ റാലി 9 ന്

ഡിസംബർ 9 മുതൽ 16 വരെയാണ് റാലി

ബെം​ഗളുരു; 11ാമത് ടൂർ ഒാഫ് നീല​ഗിരീസ് സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. പശ്ചിമഘട്ട നിരകളുടെ ഭം​ഗി നേരിട്ടറിയാൻ കഴിയുമെന്നതാണ് ഇതിന്റെ നേട്ടം.

ഡിസംബർ 9 മുതൽ 16 വരെയാണ് റാലി നടക്കുക. 9 ന് മൈസുരുവിൽ നിന്നാരംഭിച്ച് ഹാസൻ , കുശാൽന​ഗർ , ബത്തരി, കൽപ്പറ്റ വഴി ഊട്ടിയിൽ 16 ന്സമാപിക്കും.

കർണ്ണാടക, കേരളം, തമിഴ്നാട് എനനിവടങ്ങളിലൂടെ 950കിലോമീറ്റർ താണ്ടുന്ന റാലിയിൽ 13 രാജ്യങ്ങളിൽ നിന്നുള്ള 110 സൈക്കിള് റൈഡിംങ് താരങ്ങൾ പങ്കെടുക്കും. 17 വനിതകളും ഇതിൽ ഉൾപ്പെടുന്നു.

Related Articles

Post Your Comments


Back to top button