KeralaLatest News

ബസില്‍യാത്ര ചെയ്യവെ യുവതിയുടെ പേഴ്സ് മറ്റൊരു യുവതി കവര്‍ന്ന് എടിഎം വഴി ചോര്‍ത്തിയത് 36,000 രൂപ

കോ​ഴി​ക്കോ​ട്:   ബസിലെ യാത്രാവേളയില്‍ സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് പേഴ്സ് കവര്‍ന്ന് അതിലുണ്ടായിരുന്ന എടിഎം ഉപയോഗിച്ച് ഉണ്ടായിരുന്ന മൊത്തം തുകയായ 36000 രൂപയും കവര്‍ന്നു. ബസില്‍ ഉണ്ടായിരുന്ന മറ്റൊരു യുവതിയാണ് കൊളള നടത്തിയതെന്ന് പോലീസിന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ഏകദേശം രൂപം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോഴിക്കോടാണ് സംഭവം. മൊഫ്യൂസല്‍ സ്റ്റാന്‍ഡില്‍ ബസിറങ്ങി ഒാഫീസില്‍ എത്തിയശേഷം തന്‍റെ മൊബെെലില്‍ പണം പിന്‍വലിച്ചെന്ന് കാണിച്ച് സന്ദേശം വന്നപ്പോഴാണ് യുവതി കാര്യമറിയുന്നത്. ഉടനെ തന്നെ അകൗണ്ട് മരവിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. ഉണ്ടായിരുന്ന മുഴുവന്‍ തുകയും കൊളളയടിക്കപ്പെട്ടിരുന്നു.

പ​ഴ്സി​ലെ ചെ​റി​യ ഡ​യ​റി, തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍, ബാ​ങ്ക് പാ​സ്ബു​ക്ക് തു‌​ങ്ങി​യ​വ​യും ന​ഷ്ട​പ്പെ‌​ട്ടു. ഡയറിയില്‍ എഴുതി സൂക്ഷിച്ച പാസ് വേര്‍ഡ് കണ്ടെത്തിയാണ് കൊളള നടത്തിയിരിക്കുന്നത്. പണം നഷ്ടപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ കസബ പോലീസ് നടത്തിയ അന്വേഷണത്തില്‍ ന​ന്മ​ണ്ട 13ലെ ​എ​ടി​എം കൗ​ണ്ട​റി​ല്‍ നി​ന്നാ​ണ് പ​ണം പി​ന്‍​വ​ലി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. തൂ​ട​ര്‍​ന്ന് പോലീസ് എ​ടി​എം കൗ​ണ്ട​റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. നീ​ല​യി​ല്‍ വെ​ള്ള പൂ​ക്ക​ളു​ള്ള ചൂ​രി​ദാ​റും ക​റു​ത്ത ത​ട്ട​വു​മ​ണി​ഞ്ഞ യു​വ​തി കൗ​ണ്ട​റി​ല്‍ നി​ന്ന് പ​ണം പി​ന്‍​വ​ലി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. യുവതിയെ കണ്ടെത്തുന്നതിനുളള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button