KeralaLatest News

ആറു ദിവസമായി തകരാറിലായ വൈദ്യുതി ലൈന്‍ പുന:സ്ഥാപിച്ചു നല്‍കാതെ കെഎസ്ഇബി

കുമളി: കുമളി ടൗണില്‍ ബസ് സ്റ്റാന്‍ഡിനു സമീപം അമ്പാടി റോഡില്‍ തകരാറിലായ വൈദ്യുതി ലൈന്‍ പുന:സ്ഥാപിച്ചു നല്‍കാതെ കെഎസ്ഇബി.
ഇവിടെ ആറു ദിവസമായി വൈദ്യുതി തകരാറിലാവാന്‍ തുടങ്ങിയിട്ട്. എന്നാല്‍ കെഎസ്ഇബിയുടെ ഓഫീസില്‍ ബന്ധപ്പെടുമ്പോള്‍ ഉടന്‍ ആളെ അയച്ചേക്കാം എന്ന മറുപടി ലഭിക്കാറുണ്ടെങ്കിലും ഇതുവരെ ആരും എത്തിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

അമ്പാടി റോഡിലെ ഒരു ലൈനാണ് തകരാറിലുള്ളത്. അതേസമയം കഴിഞ്ഞ കുറേ ദിവസങ്ങളായി കുമളി മേഖലയില്‍ പകല്‍ സമയത്ത് വൈദ്യുതിയില്ല. സബ് സ്റ്റേഷന്‍ പണികളുടെ ഭാഗമായി വൈദ്യുതി മുടങ്ങുന്നത് സാധാരണമാകുമ്പോഴാണ് ലൈന്‍ തകരാര്‍ മൂലമുള്ള വൈദ്യുതി മുടക്കം. വൈദ്യുതി മുടക്കം മുന്‍കൂട്ടി അറിയിക്കാത്തതും വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button