Latest NewsFashionLife Style

ഈ വേഷത്തില്‍ ആണ്‍കുട്ടികള്‍ നിങ്ങളെ പ്രത്യേകം ശ്രദ്ധിക്കും

സ്ത്രീയും പുരുഷനും മറ്റുളളവരാല്‍ ശ്രദ്ധിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. ഇതില്‍ പെണ്‍കുട്ടി ആണ്‍കുട്ടിയാല്‍ ശ്രദ്ധിക്കപ്പെടാനും മറിച്ചും ഇഷ്ടപ്പെടുന്നു. ഇവിടെ പെണ്‍കുട്ടികള്‍ക്ക് ഏറ്റവും ചേരുന്ന പുരുഷന്‍മാര്‍ക്ക് എറെ ഇഷ്ടപ്പെടുന്ന ചില വസ്ത്രധാരണ രീതികളാണ് പരിചയപ്പെടുത്തുന്നത്.

പട്യാലാ സ്യൂട്ട്

പഞ്ചാബ് , ഹിമാചല്‍ , ഹരിയാന, ഉത്തര്‍ പ്രദേശ് , ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ പെണ്‍കുട്ടികളാണ് പട്യാല സ്യൂട്ട് കൂടുതലായും ധരിച്ച് വരുന്നത്. ആദ്യ. കാഴ്ചയില്‍ തന്നെ ആണ്‍കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് പട്യാല വേഷത്തിലുളള പെണ്‍കുട്ടികളെ. ഈ വേഷത്തിന്‍റെ പ്രധാന സവിശേഷത എന്നത് ശരീരത്തിന്‍റെ ചെറിയ അഭംഗി ഇത് മറച്ച് നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കുമെന്നതാണ്.

കുര്‍ത്തി വിത്ത് ലെഗിംങ്സ്

വടക്കേ ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്ക് ഏറ്റവും പ്രിയകരമായ വേഷവിധാനമാണ് കുര്‍ത്തി വിത്ത് ലെഗിംങ്സ്. ഉത്തരപ്രദേശിലാണ് ഈ വേഷം ധരിക്കുന്ന പെണ്‍കു്ടികള്‍ ഏറ്റവും കൂടുതല്‍. നല്ല നിറ വര്‍ണ്ണങ്ങളുളള കുര്‍ത്തിയും ലെഗിംസും പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നതിനപ്പുറം കൂടുതല്‍ ഭംഗിയും പ്രധാനം ചെയ്യും.

ലോങ് സ്കേര്‍ട്ട് വിത്ത് ടോപ്പ്

സൗത്ത് ഇന്ത്യയിലാണ് നീളത്തിലുളള പാവാടയും ബ്ലൗസും എന്ന വസ്ത്രധാരണ രീതി കണ്ടുവരുന്നത്. ഗോവ , കേരള, തമിഴ്നാട്, ആന്ദ്രാപ്രദേശ്, കര്‍ണാടക , ഗോവ തുടങ്ങിയ ഇടങ്ങലിലാണ് ഇത്തരത്തിലുളള വസ്ത്രധാരണ രീതി പിന്തുടര്‍ന്ന് പോരുന്നത്. ഈ വേഷം പെണ്‍കുട്ടികള്‍ക്ക് അത്യാകര്‍ഷകമായ ലുക്ക് കെെവരുത്തുമെന്നതില്‍ മറുവാക്കില്ല.

ജീന്‍സ് ആന്‍ഡ് ടീഷര്‍ട്ട്

പുതുപുത്തന്‍ ട്രെന്‍ഡാണ് ജീന്‍സും ടീഷര്‍ട്ടും. ഇത്തരത്തിലുളള വേഷവിധാനം പെണ്‍കുട്ടികള്‍ക്ക് ഒരു മോഡേണ്‍ ലുക്ക് തന്നെ നല്‍കും. ചേരുന്ന രീതിയിലുളള ഫിറ്റ് ഡ്രസിങ്ങ് നിങ്ങള്‍ക്ക് പുതിയ ഒരു ലുക്ക് നല്‍കുമെന്നതില്‍ സംശയമില്ല.

ഹാല്‍ഫ് സാരി

തെക്കേ ഇന്ത്യയിലെന്നല്ല വടക്കേ ഇന്ത്യയിലും ഒരുപോലെ സമ്മതിയാര്‍ജ്ജിച്ച ഒന്നാണ് ഹാല്‍ഫ് സാരി. ഹാഫ് സാരി ധരിക്കുന്നതിന്‍റെ വല്ലാത്ത ആകര്‍ഷണം തിരിച്ചറിഞ്ഞതിനാലാണ് ഇന്ത്യയൊട്ടാകെ ഈ വേഷത്തിന് ഇത്ര പ്രധാന്യം ലഭിച്ചത്.

മേല്‍പ്പറ‍ഞ്ഞ എല്ലാ വാസ്ത്രധാരണ രീതിയും ഇന്ത്യയൊട്ടാകെ എല്ലാ പെണ്‍കുട്ടികള്‍ക്കും അവരുടെ പാഷനായി പരിഗണിക്കാവുന്നതാണ്. വളരെ നല്ല ലുക്കും ഭംഗിയും ഉളളതാക്കി ഈ ഡ്രസിങ് സ്റ്റെല്‍ നിങ്ങളെ മാറ്റി മറിക്കും

Tags

Related Articles

Post Your Comments


Back to top button
Close
Close