UAELatest News

നീന്തല്‍ കുളത്തില്‍ കുട്ടി മുങ്ങിമരിച്ചു; സ്‌കൂള്‍ അടച്ചു പൂട്ടി

ഷാർജ : ഷാർജയിലെ സ്വകാര്യ സ്‌കൂളിലെ നീന്തൽക്കുളത്തിൽ വീണ് നാലു വയസുകാരൻ മരിച്ചതിനെത്തുടർന്ന് സ്കൂൾ അടച്ചു പൂട്ടി. ഇന്നലെ രാവിലെ 10.30യോടെയായിരുന്നു സംഭവം. സംഭവം നടന്ന ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യറായില്ല. അതേസമയം നീന്തൽ ക്ലാസ് നടക്കുന്നതിനിടെയാണ് കുട്ടി മരിച്ചതെന്നും പി.ഇ. ടീച്ചർ കുട്ടിയുടെ മരണത്തിൽ ഉത്തരവാദിയാകുമെന്നും റിപ്പോർട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close