Latest NewsIndia

ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയില്‍

ഹരിയാന : ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പഞ്ചഗുള ജില്ലയിലെ ഖത്തൗളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
രക്തം തളംകെട്ടികിടക്കുന്ന അവസ്ഥയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

അയല്‍വാസികളാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ടത്. പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുത്തു. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം അതേസമയം, കൊലപാതകത്തിനു പിന്നിൽ വസ്തു തർക്കമാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Tags

Post Your Comments

Related Articles


Back to top button
Close
Close