KeralaLatest News

അന്തരിച്ച ഷാനവാസിന്റെ മൃതദേഹം ഇന്ന് സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കും

ചെന്നൈ: അന്തരിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും വയനാട് എംപിയും ലോക്‌സഭാംഗവുമായ എം.ഐ. ഷാനവാസിന്റെ(67) മൃതദേഹം ഇന്ന് രാവിലെ പത്തരക്ക് കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ് സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കും. എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹം ഇന്നലെ രാത്രി എസ്.ആര്‍.എം റോഡിലെ വീട്ടിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

കരള്‍രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നവംബര്‍ രണ്ടിന് കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഷാനവാസിന്റെ മരണത്തില്‍ അനുശോചിച്ച് കെപിസിസി മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും വയനാട് എം പിയും ആണ് ഷാനവാസ്. പരിപാടികള്‍ മാറ്റി വച്ച കാര്യം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആണ് മാധ്യമങ്ങളെ അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button