Latest NewsIndia

അമിത് ഷാ ഹെലിക്കോപ്റ്ററില്‍ നിന്നും വീണു: ചിത്രം പ്രചരിക്കുന്നു

ഐസ്വാള്‍•ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഹെലിക്കോപ്റ്ററില്‍ നിന്നും കാലുതെറ്റി വീണതായി റിപ്പോര്‍ട്ട്. മിസോറമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു അപകടം.

വ്യാഴാഴ്ച വെസ്റ്റ് തുയ്പുയ് ജില്ലയിലെ തലാബംഗ് ഗ്രാമത്തിലാണ് സംഭവം. ലാന്‍ഡ്‌ ചെയ്ത ഹെലിക്കോപ്റ്ററില്‍ നിന്നിറങ്ങവേ അമിത് ഷാ ചുവട് തെറ്റി താഴെ വീഴുകയായിരുന്നുവെന്ന് ‘നോര്‍ത്ത് ഈസ്റ്റ്‌ നൗ’ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത‍യുടെ ആധികാരികത വ്യക്തമല്ല.

ഷായ്ക്ക് പരിക്കൊന്നുമേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

തെക്കുപടിഞ്ഞാറന്‍ മിസോറമില്‍ ചക്മ ഗോത്രത്തിന്റെ ശക്തികേന്ദ്രമാണ് വെസ്റ്റ് തുയ്പുയ്. മിസോറമില്‍ ബി.ജെ.പിയ്ക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നാണിത്.

40 അംഗം മിസോറം നിയമസഭയിലേക്ക് നവംബര്‍ 28 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 209 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 40 സീറ്റുകളില്‍ മത്സരിക്കുന്നു. ബി.ജെ.പി 39 സീറ്റുകളിലും മിസോ നാഷണല്‍ ഫ്രണ്ട് 40 സീറ്റുകളിലും ജനവിധി തേടുന്നു.

നേരത്തെ, മിസോറം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരെ കടന്നാക്രമണം നടത്തിയിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close