Latest NewsIndia

മുഖ്യമന്ത്രിയെ കാണാൻ പേഴ്സിൽ‍ വെടിയുണ്ടയുമായെത്തിയ സന്ദർശകൻ പിടിയിൽ

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയെ കാണാനായി പേഴ്‌സില്‍ വെടിയുണ്ടയുമായി എത്തിയ സന്ദര്‍ശകനെ പോലീസ് അറസ്റ്റ് ചെയ്തു. അരവിന്ദ് കെജരിവാളിനെ കാണാനെത്തിയ സന്ദര്‍ശകന്‍ മുഹമ്മദ് ഇമ്രാന്‍ എന്ന ആളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ അറസ്റ്റിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

എന്നാല്‍ വെടിയുണ്ട തനിക്ക് സംഭാവനപ്പെട്ടിയില്‍ നിന്ന് കിട്ടിയതാണ് എന്നും തല്‍ക്കാലം പേഴ്‌സില്‍ സൂക്ഷിച്ചതായിരുന്നു എന്നുമാണ് ഇമ്രാന്‍ പോലീസിന് നല്‍കിയ വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ പേഴ്‌സില്‍ നിന്നും ബുള്ളെറ്റ് മാറ്റിവെക്കാന്‍ മറന്നു. അല്ലാതെ മറ്റ് ദുരുദ്ദേശങ്ങള്‍ ഒന്നും തന്നെ തനിക്ക് ഉണ്ടായിരുന്നില്ല എന്നും ഇദ്ദേഹം മൊഴി നല്‍കി. വഖഫ് ബോര്‍ഡിലെ ശമ്പള വര്‍ദ്ധനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു വേണ്ടിലാണ് ഇയാള്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് കേജരിവാളിന്റെ സുരക്ഷയില്‍ പിഴവുണ്ടാകുന്നത്. അതെ തുടര്‍ന്ന് പോലീസും ഇന്റലിജന്‍സ് ബ്യൂറോയും ശക്തമായ അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments


Back to top button