Latest NewsInternational

റഷ്യയുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കി അമേരിക്ക

സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന കാരണത്തലാണ് യുക്രൈനിന്റെ മൂന്ന് കപ്പലുകളും, അതിലെ നാവികരെയും റഷ്യ പിടിച്ചെടുത്തത്.

അര്‍ജന്റീനയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് എത്തുന്ന റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ച്ച അമേരിക്ക റദ്ദാക്കി. യുക്രൈന്‍ പ്രശ്നത്തെ തുടര്‍ന്നാണ് അമേരിക്കയുടെ ഈ നടപടി. യുക്രൈന്‍ കപ്പല്‍ നാവികരുള്‍പ്പടെ റഷ്യ പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഭാഗമായി രാജ്യാന്തര പ്രതിഷേധം ഉയരുന്നതിനിടെയാണ് കൂടിക്കാഴ്ച്ച പിന്‍വലിച്ചുകൊണ്ടുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനം വന്നത്. ഉടന്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുട്ടിന്‍ തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന കാരണത്തലാണ് യുക്രൈനിന്റെ മൂന്ന് കപ്പലുകളും, അതിലെ നാവികരെയും റഷ്യ പിടിച്ചെടുത്തത്. യുക്രൈന്‍ നാവികര്‍ ഇതുവരെയും തിരിച്ച് സ്വദേശത്ത് എത്തിയിട്ടില്ല എന്നാണ് ലഭിച്ചിരിക്കുന്ന വിവരം. അതിനാല്‍ ഈ പ്രശ്‌നങ്ങള്‍ ശാന്തമാവുന്നത് വരെയും റഷ്യയുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെക്കാനാണ് തീരുമാനം എന്ന് ട്രംപ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button