KeralaLatest News

കരിപ്പൂരിൽ നാളെ വലിയ വിമാനങ്ങള്‍ സർവീസ് നടത്തും

കരിപ്പൂര്‍ : കരിപ്പൂരിൽ നാളെ വലിയ വിമാനങ്ങള്‍ സർവീസ് നടത്തും. നിലവില്‍ ദിവസവും അയ്യായിരത്തോളം യാത്രക്കാര്‍ ഉപയോഗിക്കുന്ന കരിപ്പൂർ വിമാനത്താവളത്തില്‍ സൗകര്യങ്ങളില്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.

പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ ആകെയുള്ള രണ്ട് ടെര്‍മിനലിനകത്തെ കണ്‍വെയര്‍ ബെല്‍റ്റുകള്‍ തകരാറിലാകുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

രാവിലെ എട്ടുമുതല്‍ ഒമ്പതുവരെയും രാത്രി എട്ടുമുതല്‍ ഒമ്പതരവരെയും എട്ടോളം വിമാനങ്ങളാണ് ഒരുമിച്ച്‌ എത്തുന്നത്. ഈ സമയം ടെര്‍മിനലിനകത്തും പുറത്തും തിരക്കാണ്. പാർക്കിങ് സ്ഥലം ഇല്ലാത്തതുകൊണ്ട് വാഹനങ്ങള്‍ കവാടത്തിന് പുറത്താണ് പലപ്പോഴും പാര്‍ക്ക്‌ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button