KeralaLatest News

പി.​സി. ജോര്‍ജ്ജിന്റെ മനോനില പരിശോധിക്കണമെന്ന് ആവശ്യം

ഇടുക്കി• റബ്ബര്‍ കര്‍ഷകരെ അവഹേളിച്ച പി.​സി. ജോ​ർ​ജി​ന്‍റെ മ​നോ​നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എം. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ്. റ​ബ​ർ ക​ർ​ഷ​ക​രു​ടെ വോ​ട്ടു വാ​ങ്ങി ജ​യി​ച്ച ശേ​ഷം അ​വ​രെ നി​യ​മ​സ​ഭ​യി​ൽ അ​പ​മാ​നി​ക്കു​ക​യും പ​രി​ഹ​സി​ക്കു​ക​യും ചെ​യ്ത ജോ​ർ​ജി​നെ വി​ദ​ഗ്ധ​നാ​യ മ​ന​ശാ​സ്ത്ര​ജ്ഞ​നെ കൊ​ണ്ട് പ​രി​ശോ​ധി​പ്പി​ച്ച് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ ത​യാ​റാ​ക​ണ​മെന്നാണ് സ്റ്റീഫന്‍ ജോര്‍ജ്ജിന്റെ പരിഹാസം.

അ​ടു​ത്ത കാ​ല​ത്താ​യി പി.​സി. ജോ​ർ​ജി​ന്‍റെ പ്ര​സ്താ​വ​ന​ക​ളും പ്ര​വൃ​ത്തി​ക​ളും ശ്ര​ദ്ധി​ക്കു​ന്ന​വ​ർ​ക്ക് അ​ദ്ദേ​ഹ​ത്തി​ന് എ​ന്തോ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​താ​യി മ​ന​സി​ലാ​ക്കാം. അ​ങ്ങാ​ടി​യി​ൽ തോ​റ്റ​തി​ന് അ​മ്മ​യോ​ടെ​ന്ന മ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം പെ​രു​മാ​റു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ല​ക്ഷ​ക​ണ​ക്കി​ന് റ​ബ​ർ ക​ർ​ഷ​ക​ർ ജോ​ർ​ജി​ന് മാ​പ്പു ന​ൽ​കി​ല്ല. ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ക​ന്‍റെ​ക​ര​ണ​ത്ത​ടി​ക്കു​ക​യാ​ണ് ജോ​ർ​ജ് ചെ​യ്ത​ത്. അ​ദ്ദേ​ഹ​ത്തെ പി​ടി​ച്ചു​കെ​ട്ടി​യി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ദു​ര​ന്ത​ങ്ങ​ൾ സം​ഭ​വി​ക്കു​മെ​ന്നും സ്റ്റീ​ഫ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.

റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ നി​ന്നും ഒ​രു അ​രി​മ​ണി പോ​ലും ന​ൽ​ക​രു​തെ​ന്നാ​ണ് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. റബ്ബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണ്. നിലവിലുള്ള റബ്ബര്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കണം. കേരളീയരെ കബളിപ്പിക്കാന്‍ സായിപ്പു കൊണ്ടു വന്നതാണു റബ്ബര്‍ കൃഷി. റബ്ബര്‍ കൃഷിയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കരുതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button