KeralaLatest NewsIndia

‘വൈകാതെ തന്നെ സുരേന്ദ്രൻ എം എൽ എ ആയി നിയമസഭയിലെത്തും’ കെ സുരേന്ദ്രന്റെ നീതിക്കു വേണ്ടി മനുഷ്യാവകാശ കൂട്ടായ്മ

കെ.സുരേന്ദ്രൻ താമസിയാതെ നിയമസഭയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പി സി ജോർജ് എംഎൽഎ.

കെ.സുരേന്ദ്രൻ താമസിയാതെ നിയമസഭയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പി സി ജോർജ് എംഎൽഎ. പിണറായി വിജയൻ വിലയ്ക്ക് വാങ്ങിയ വിധിയാണ് അത്. കെ.സുരേന്ദ്രനെതിരായ സർക്കാരിന്റെ മോശമായ നടപടിയിൽ പ്രതിഷേധിക്കുന്നുവെന്നും പി സി ജോർജ് പറഞ്ഞു. കെ.സുരേന്ദ്രനെതിരായ മനുഷ്യാവകാശ ലംഘനത്തിനെതിരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മനുഷ്യാവകാശ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി സി ജോർജ്.

പ്രമുഖ ഗാന്ധിയൻ ജി.ഗോപിനാഥൻ നായർ, എമർജൻസി വിക്‌ടിംസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.മോഹനൻ ,സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല എന്നിവർ പങ്കെടുത്തു. ഇന്ന് കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി വീണ്ടും പരിഗണിക്കും. ഇതിനിടെ തിരുവനന്തപുരത്തു എ എൻ രാധാകൃഷ്ണൻ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടക്കുകയാണ്.

 

Tags

Post Your Comments

Related Articles


Back to top button
Close
Close