Latest NewsMobile PhoneTechnology

ഏവരും കാത്തിരുന്ന പുതിയ സെന്‍ഫോകൾ അവതരിപ്പിച്ച് അസ്യൂസ്

ഏവരും കാത്തിരുന്ന പുതിയ മാക്‌സ് പ്രോ എം2, മാക്‌സ് എം2 സെന്‍ഫോണുകൾ റഷ്യയില്‍ അവതരിപ്പിച്ച് അസ്യൂസ്. ഡിസംബര്‍ 11ന് ഇന്ത്യയിൽ എത്തും. 6.3 ഇഞ്ച് 2280×1080 പിക്‌സല്‍ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ,ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസർ,12 എംപി, 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 13 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2വിന്റെ സവിശേഷത. 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 128 ജിബി സ്‌റ്റോറേജ് എന്നി സ്‌റ്റോറേജ് വാരിയന്റുകളാണ് വിപണിയിൽ എത്തുക.(മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം)

1520×720 റെസൊല്യൂഷൻ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ,ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസർ,13 എംപി, 2 എംപി റിയര്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് മാക്‌സ് എം2വിന്റെ പ്രത്യേകത. 3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്‌റ്റോറേജ് വാരിയന്റുകളിൽ ഫോൺ ലഭ്യമാക്കും. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലായിരിക്കും ഫോണുകൾ പ്രവർത്തിക്കുക. ഫോണിന് 12,999 രൂപ മുതൽ വില ആരംഭിക്കുമെന്നാണ് സൂചന.

Tags

Related Articles

Post Your Comments


Back to top button
Close
Close