KeralaLatest News

അറസ്റ്റിലായ പ്രതികളെ പോലീസ് വിട്ടയച്ചു: പിന്നെ നടന്നത് നാടകീയ രംഗങ്ങള്‍

തമ്പാനൂര്‍ ബസ് ടെര്‍മിനലിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്

തിരുവനന്തപുരം: എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. എന്നാല്‍ കേസില്ലെന്നറിഞ്ഞതോടെ വിട്ടയച്ച് പ്രതികളെ വീണ്ടും പിടികൂടി തമ്പാനൂര്‍ പോലീസ്. ഡെല്‍വിന്‍(23), സിയാദ്(22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട്ട് എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളായിരുന്നു ഇവര്‍. കഴിഞ്ഞ മാസം നടന്ന ആക്രമണത്തിന്റെ വിഡിയോ വാട്‌സാപ് വഴി പ്രചരിച്ചിരുന്നത് കണ്ട് സംശയം തോന്നിയതിനാലാണ് ഇവരെ പിടികൂടിയത്. എന്നാല്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍  നിലവില്‍ കേസില്ലെന്നു വിവരം നല്‍കിയതോടെ വിട്ടയക്കുകയായിരുന്നു.

തമ്പാനൂര്‍ ബസ് ടെര്‍മിനലിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. എന്നാല്‍ പിടികൂടി വിട്ടയച്ചതിന് പിന്നാലെ ഇവര്‍ പ്രതികളാണെന്നും വിട്ടയക്കെരുതെന്നും പറഞ്ഞ് ആവശ്യപ്പെട്ട് തിരികെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും പോലീസ് ഇവരെ കണ്ടെത്തി അഭിമാനം കാക്കുകയായിരുന്നു. കഴിഞ്ഞ മാസം കഞ്ചാവു കേസിലെ പ്രതിയുമായി പോകുമ്പോഴാണ് എക്സൈസ് സംഘത്തിനെതിരെ ആക്രമണം ഉണ്ടായത്.

Tags

Post Your Comments

Related Articles


Back to top button
Close
Close