Latest NewsKerala

കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിന്റെ രാജ ശില്‍പ്പി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിക്കുന്നു….പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ആദ്യയാത്രക്കാരന്‍

കണ്ണൂര്‍: കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിന്റെ രാജ ശില്‍പ്പി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിക്കുന്നു….പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ആദ്യയാത്രക്കാരന്‍. ആദ്യ യാത്രക്കാരനും. ആദ്യ വിമാനത്തില്‍ യാത്രചെയ്യുന്ന യാത്രക്കാരനായ നാദാപുരം സ്വദേശി ഫൈസലാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിന്റെ രാജ ശില്‍പ്പി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിക്കുന്നു എന്ന് എഴുതിയ പോസ്റ്ററുമായാണ് ഫൈസല്‍ വിമാനത്തില്‍ കയറാനെത്തിയത്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കിയതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ ബാബുവിനും യുഡിഎഫ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ഫൈസല്‍ തുറന്നടിച്ചു.

അത് എല്ലാവര്‍ക്കും അറിയാം. അവരെ ക്ഷണിക്കാത്തതിലാണ് ഈ പ്രതിഷേധമെന്ന് ഫൈസല്‍ പറഞ്ഞു. പ്രതിഷേധം അറിയിക്കാതിരുന്നാല്‍ അത് നീതികേടാവുമെന്നും ഫൈസല്‍ പറയുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദനേയും ഉമ്മന്‍ചാണ്ടിയെയും ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിച്ചു.

Tags

Post Your Comments


Back to top button
Close
Close