Specials

ക്രിസ്തുമസിന് മുറികള്‍ വ്യത്യസ്തായി അലങ്കരിക്കാന്‍ റീത്തുകളും

ക്രിസ്തുമസ് അലങ്കാരങ്ങള്‍ക്കായി റീത്തുകളെന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും എല്ലാവരും ഒന്ന് അമ്പരക്കും. റീത്തുകള്‍ ഒരിക്കലും സന്തോഷവേളകളില്‍ ഉപയോഗിക്കുന്ന ഒന്നല്ലല്ലോ. പൊതുവെ നക്ഷത്രങ്ങളും മെഴുകുതിരിയും വര്‍ണബള്‍ബുകളുമൊക്കെയാണ് അലങ്കാരം. ക്രിസ്തുദേവനെ വരവേല്‍ക്കാനാണ് ഇവ തയ്യാറാക്കുന്നത്. എന്നാല്‍ ഭംഗിയുള്ള റീത്തുകളും ക്രിസ്മസ് അലങ്കാരത്തില്‍ പെടുന്നു. ഇത് പ്രധാനമായും വിദേശരാജ്യങ്ങളിലെ അലങ്കാരമാണെങ്കിലും.

പുരാതനറോമിലെ സ്ഥിതി നേരെ മറിച്ചാണ്. ദേവദാരു ഇലകള്‍ ഭംഗിയില്‍ കൂട്ടിയിണക്കി ക്രിസ്തുമസ് അലങ്കാരങ്ങള്‍ക്കായി റീത്തുകള്‍ ഉണ്ടാക്കി വീടുകളില്‍ തൂക്കിയിടുന്നത് പുരാതന റോമിലെ ജനങ്ങളുടെ ഒരുരീതിയാണ്.

കിഴക്കന്‍ യൂറോപ്പില്‍ ശൈത്യകാലത്തെ വരവേല്ക്കാനും, വരാനിരിക്കുന്ന പ്രത്യാശയുടെ ലക്ഷണമായും ഈ ക്രിസ്തുമസ് റീത്തുകളെ ഉപയോഗിച്ചിരുന്നു.പില്‍കാലത്ത് പതിനാറാം നൂറ്റാണ്ടോടെ ജര്‍മനിയിലെ കത്തോലിക്കരും, പ്രൊട്ടസ്റ്റന്റുകാരും ഈ ചിഹ്നങ്ങള്‍ ക്രിസ്മസുമായി ബന്ധപ്പെടുത്തി അലങ്കാരങ്ങളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

shortlink

Post Your Comments


Back to top button