Latest NewsGulf

യുഎഇയില്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് 60 കിലോ ഹെറോയിന്‍ പിടികൂടി

അബുദാബി : യുഎഇയില്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് 60 കിലോ ഹെറോയിന്‍ പിടികൂടി. അബുദാബിയിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ഇത്രയും വലിയ ഹെറോയിന്‍ വേട്ട നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല

മരണ കൊടുങ്കാറ്റ് എന്ന പേരിലുള്ള പൊലീസിന്റെ ഓപ്പറേഷനിലാണ് 60 കിലോ ഹെറോയിന്‍ പിടിച്ചെടുത്തത്. വര്‍ക്‌ഷോപ്പിനകത്തെ ഉപയോഗ ശൂന്യമായ കാറിലായിരുന്നു ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. ഏഷ്യന്‍ പൗരന്റെ ഉടമസ്ഥതയിലുള്ളതാണ് വര്‍ക് ഷോപ്പ്.

യു.എ.ഇയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും വലിയ മയക്കുമരുന്ന് വേട്ട ആദ്യമാണെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button