Latest NewsIndia

ഭൂ മാഫിയ ഭീഷണി;പ്രധാനമന്ത്രിയുടെ സഹായമഭ്യര്‍ത്ഥിച്ച് പ്രമുഖ നടന്‍റെ ഭാര്യ

മുംബൈ:  ബോളിവുഡ് നടന്‍ ദിലീപ് കുമാറിന്റെ ഭാര്യയും നടിയുമായ സൈറാബാനുവാണ് ഭൂ മാഫിയ ഭീഷണിയില്‍ ആശങ്ക അറിയിച്ച് നേരിട്ട് സന്ദര്‍ശിക്കണമെന്ന് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചത്. കെട്ടിട നിര്‍മ്മാതാവ് സമീര്‍ ഭോജ്വാനി എന്നയാള്‍ സ്വത്തുക്കള്‍ വ്യാജ രേഖ ചമച്ച് ഇവരുടെ പക്കല്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്ന് തടവിലായിരുന്നു. എന്നാല്‍ സമീര്‍ ജയില്‍ മോചിതനാകുന്നുവെന്നും ജീവനും സ്വത്തിനും സംരക്ഷണം തേടിയാണ് ഇവര്‍ കൂടിക്കാഴ്ചക്കായി അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

ഭൂമാഫിയ നേതാവ് സമീര്‍ ഭോജ്വാനി ജയില്‍ മോചിതനായിരിക്കുന്നു. സമ്പത്തും കൈക്കരുത്തും ഉപയോ​ഗിച്ച്‌ ‍ഞങ്ങളെ ചതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. അങ്ങയെ നേരിട്ട് കാണാന്‍ ആ​ഗ്രഹിക്കുന്നു. സൈറാ ബാനു തന്‍റെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ്.

ഭോജ്വാനിക്കെതിരെ സൈറാ ബാനു പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്വത്തിന്റെയും ബം​ഗ്ലാവിന്റെയും വ്യാജരേഖകള്‍ സൃഷ്ടിച്ചാണ് ഭോജ്വാനി ബം​ഗ്ലാവ് പിടിച്ചെടുത്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഭോജ്വാനിയുടെ വീട് റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് സമീര്‍ ഭോജ്വാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button