Latest NewsMobile PhoneTechnology

പുതിയ സ്മാര്‍ട്ട്‌ഫോണുകളുമായി വിപണി കീഴടക്കാനൊരുങ്ങി മൈക്രോമാക്‌സ്

പുതിയ സ്മാര്‍ട്ട്‌ഫോണുകളുമായി വിപണി കീഴടക്കാനൊരുങ്ങി മൈക്രോമാക്‌സ്. എന്‍ സീരീസില്‍ മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍11, ഇന്‍ഫിനിറ്റി എന്‍12 എന്നീ ഫോണുകളാണ് അവതരിപ്പിച്ചത്. 6.2 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡിപ്ലസ് ഡിസ്‌പ്ലേ 13 മെഗാപിക്‌സൽ 5 മെഗാപിക്‌സൽ ഡ്യുവല്‍ റിയര്‍ ക്യാമറ, 16 മെഗാപിക്‌സൽ സെല്‍ഫി ക്യാമറ, 4000 എംഎഎച്ച് ബാറ്ററി, ഫിംഗര്‍പ്രിന്റ് സെന്‍സർ, ഫെയ്‌സ് ഐഡി, എന്നിവ പ്രധാന സവിശേഷതകൾ.

മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജുള്ള(160 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കാം) ഫോണുകൾ ആന്‍ഡ്രോയിഡ് ഓറിയോ 8.1 ഓറിയോയിലായിരിക്കും പ്രവർത്തിക്കുക.ബ്ലൂ ലഗൂണ്‍, വൈയോല, വെല്‍വെറ്റ് റെഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലെത്തുന്ന മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍12 ഫോണിന് 9,999 രൂപയും മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍11 ഫോണിന് 8,999 രൂപയുമാണ് വില. ഡിസംബര്‍ 26 മുതല്‍ ഇന്ത്യയില്‍ ഫോണുകളുടെ വില്‍പന ആരംഭിക്കും.60000 മൈക്രോമാക്‌സ് റീടെയില്‍ സ്റ്റോറുകളില്‍ ഫോണുകള്‍ വിൽപ്പനക്കെത്തും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button