IndiaLatest NewsTravel

മേട്ടുപ്പാളയത്ത് നിന്ന് പ്രത്യേക പൈതൃക തീവണ്ടി

ചെന്നൈ•ദക്ഷിണ റെയില്‍വേ മേട്ടുപ്പാളയത്തിനും കൂനൂരിനുമിടയില്‍ പ്രത്യേക നിരക്കില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. കൂനൂരിലേക്ക് ശനിയാഴ്ചകളിലും തിരികെ മേട്ടുപ്പാളയത്തേക്ക് ഞായറാഴ്ചകളിലുമാണ് സര്‍വീസ്.

2019 ഫെബ്രുവരി 2, 9, 16, 23 തീയതികളിലും മാര്‍ച്ച്‌ 2, 9, 16, 23, 30 തീയതികളിലും ഏപ്രില്‍ 6, 13, 20, 27 തീയതികളിലും രാവിലെ 9.10 ന് മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (നം. 06171) ഉച്ചയ്ക്ക് 12.30 ന് കൂനൂരില്‍ എത്തിച്ചേരും.

2019 ഫെബ്രുവരി 3, 10, 17, 24 തീയതികളിലും മാര്‍ച്ച്‌ 3, 10, 17, 24, 31 തീയതികളിലും ഏപ്രില്‍ 7, 14, 21, 28 തീയതികളിലും ഉച്ചയ്ക്ക് 1.30 ന് കൂനൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (നം. 06172) വൈകുന്നേരം 16.20 ന് മേട്ടുപ്പാളയത്ത് എത്തിച്ചേരും.

രണ്ട് ഫാസ്റ്റ് ക്ലാസ് കോച്ചുകളും ഒരു സെക്കന്‍ഡ് സിറ്റിംഗ് കോച്ചുമാകും ട്രെയിനില്‍ ഉണ്ടാകുക.

കല്ലാര്‍, ഹില്‍ഗ്രോവ് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.

ഈ പ്രത്യേക തീവണ്ടികളിലേക്കുള്ള മുന്‍‌കൂര്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

സെക്കന്‍ഡ് സിറ്റിംഗ് ടിക്കറ്റിന് 815 രൂപയും ഫാസ്റ്റ് ക്ലാസിന് 1,210 രൂപയുമാണ് നിരക്ക്.

Tags

Post Your Comments


Back to top button
Close
Close