KeralaLatest News

വിവാഹിതനായ എംഎല്‍എ മുഹ്‌സിന് ഷാഫി പറമ്പിലിന്റെ രസകരമായ ആശംസ

ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഫഖ് ഖാസിമിനെയാണ് മുഹമ്മദ് മുഹ്‌സിന്‍ വിവാഹം ചെയ്തിരിക്കുന്നത്

പാലക്കാട്: ഇന്നലെ വിവാഹിതനായ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് രസകരമായ വിവാഹാശംസ നേര്‍ന്ന് ഷ്ഫി പറമ്പില്‍ എംഎല്‍എ.  ഇനി ആ റോജി എം ജോണിനെ കൂടി എങ്ങിനെയെങ്കിലും കെട്ടിച്ച് വിട്ടാല്‍ സമാധാനമായി. കോവൂര്‍ കുഞ്ഞുമോന് പിന്നെ ജീവിതത്തില്‍ സന്തോഷം മാത്രം മതിയെന്ന് തോന്നുന്നു’ എന്നാണ് ഷാഫി തന്റെ ഫേസ്ബുക്കില്‍ പങ്കു വച്ച സന്ദേശം.

ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഫഖ് ഖാസിമിനെയാണ് മുഹമ്മദ് മുഹ്‌സിന്‍ വിവാഹം ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലെ വ്യാപാരി കുടുംബത്തിലെ പരേതനായ ഖാസിം ഹുസൈന്റെ മകളാണ് ഷഫഖ്. എംഎല്‍എ തന്നെയാണ് തന്റെ വിവാഹം കഴിഞ്ഞ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിക്കാഹ്: ജീവിതത്തിലെ സന്തോഷം നിറഞ്ഞ മറ്റൊരു മുഹൂര്‍ത്തം. ജീവിതപങ്കാളിക്ക് ഗവേഷണത്തിനായി ഈ മാസം യൂറോപ്പിലേക്ക് പോകേണ്ടതിനാല്‍ പലരെയും അറിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ലളിതമായ ചടങ്ങുകളോടെ, യു പി യിലെ ബല്‍റാംപൂരില്‍ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും ഒപ്പം എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്.

മുഹമ്മദ് മുഹ്സിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

” നിക്കാഹ്: ജീവിതത്തിലെ സന്തോഷം നിറഞ്ഞ മറ്റൊരു മുഹൂര്‍ത്തം. ജീവിതപങ്കാളിക്ക് ഗവേഷണത്തിനായി ഈ മാസം യൂറോപ്പിലേക്ക് പോകേണ്ടതിനാല്‍ പലരെയും അറിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ലളിതമായ ചടങ്ങുകളോടെ, യു പി യിലെ ബല്‍റാംപൂരില്‍ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും ഒപ്പം..”

ഒന്നര വര്‍ഷം നീണ്ട് നിന്ന സൗഹൃദത്തിനൊടുവിലാണ് മുഹമ്മദ് മുഹ്സിനും ഷഫഖും വിവാഹിതരായിരിക്കുന്നത്. ഷഫഖ് ഖാസിം ദില്ലി ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എംഫില്‍ പൂര്‍ത്തിയാക്കിയത്. പിന്നീട് ദില്ലിയിലെ തന്നെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ കുറച്ച് കാലം ജോലി ചെയ്തു. ജെഎന്‍യുവിലെ പ്രമുഖ വിദ്യാര്‍ത്ഥി നേതാക്കളില്‍ ഒരാളായിരുന്നു സിപിഐ എംഎല്‍എയായ മുഹമ്മദ് മുഹ്സിന്‍. വധുവാകട്ടെ സമാജ്വാദി പാര്‍ട്ടി നേതാക്കളുളള കുടുംബത്തില്‍ നിന്നാണ്.

നിക്കാഹ്: ജീവിതത്തിലെ സന്തോഷം നിറഞ്ഞ മറ്റൊരു മുഹൂർത്തം. ജീവിതപങ്കാളിക്ക് ഗവേഷണത്തിനായി ഈ മാസം യൂറോപ്പിലേക്ക്…

Posted by Muhammed Muhassin on Saturday, December 22, 2018

മുഹമ്മദ് മുഹ്സിന് ഷാഫി പറമ്പില്‍ എംഎല്‍എയുടെ ആശംസ ഇങ്ങനെ:

” Hearty Congrats Muhammed Muhassin.

ഇനി ആ Roji M John നെ കൂടി എങ്ങിനെയെങ്കിലും കെട്ടിച്ച് വിട്ടാല്‍ സമാധാനമായി .

കോവൂര്‍ കുഞ്ഞുമോന് പിന്നെ ജീവിതത്തില്‍ സന്തോഷം മാത്രം മതിയെന്ന് തോന്നുന്നു”

Hearty Congrats Muhammed Muhassin.ഇനി ആ Roji M John നെ കൂടി എങ്ങിനെയെങ്കിലും കെട്ടിച്ച് വിട്ടാൽ സമാധാനമായി .കോവൂർ കുഞ്ഞുമോന് പിന്നെ ജീവിതത്തിൽ സന്തോഷം മാത്രം മതിയെന്ന് തോന്നുന്നു 😎

Posted by Shafi Parambil on Saturday, December 22, 2018

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button