Latest NewsKerala

ഓടുന്ന ഓട്ടോയുടെ ഹാന്‍ഡിലില്‍ മൂര്‍ഖന്‍: സംഭവം ഇങ്ങനെ

കോട്ടയം: ഓടുന്ന ഓട്ടോ റിക്ഷയില്‍ മൂര്‍ഖനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഡ്രൈവറായ ഇരമത്തൂര്‍ വെളുത്താടത്ത് വീട്ടില്‍ ജോസ്. ചെന്നിത്തല പുത്തു വിളപ്പടിയിലെ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ ജോസിന് പൊടിയാടിവരെ ഓട്ടം പോകുന്നതിനിടയിലാണ് ഈ ദുരനുഭവം ഉണ്ടായത്.

കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. പൊടിയാടിവരെ ഓട്ടം പോയി വിളപ്പടിയിലേക്ക് തിരികെ വരവെ വണ്ടിയുടെ ഹാന്‍ഡിലില്‍ മൂര്‍ഖന്‍ കുഞ്ഞിനെ കാണുകയായിരുന്നു. മാന്നാര്‍ തൃക്കുരട്ടി ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോഴാണ് ഹാന്റിലിലേക്ക് മൂര്‍ഖന്‍ കുഞ്ഞ് കയറിവന്നത്. ഇതുകണ്ടു ഞെട്ടിയ ജോസ് ഉടന്‍ തന്നെ വണ്ടി നിര്‍ത്തി. തുടര്‍ന്ന് നാട്ടുകാരേയും സമീപത്തെ ഓട്ടോ സ്റ്റാന്റിലെ ഡൈവര്‍മാരേയും വിളിച്ചു വരുത്തി പാമ്പിനെ പിടി കൂടുകയായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close