NattuvarthaLatest NewsNews

തേനീച്ച കൂടുകൂട്ടിയതിനാല്‍ ‘ബാങ്ക് അവധി ‘

കണ്ണൂര്‍ : തേനീച്ചകള്‍ കൂടു കൂട്ടിയതിനെ തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. കണ്ണൂര്‍ കേളകത്തുള്ള സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍വശത്താണ് തേനീച്ചകള്‍ കൂടുകൂട്ടി ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്.

രാവിലെ ഓഫീസ് തുറാക്കാനെത്തിയ ജീവനക്കാരാണ് ബാങ്കിലേക്കുള്ള വഴിയില്‍ തേനീച്ച കൂടുക്കൂട്ടിയതായി കണ്ടത്. അപകട സാ്ധ്യത മുന്നില്‍ക്കണ്ട് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ പേരാവൂര്‍ ശാഖയിലേക്ക് മാറ്റി.

തുടര്‍ന്ന് ബാങ്ക് അധികൃതര്‍ അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും വനം വകുപ്പിന്റെയും സഹായം തേടി. എന്നാല്‍ കടകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമായതിനാല്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കാനും ജനങ്ങള്‍ക്ക് ഉപദ്രവമുണ്ടാകാനും സാധ്യതയുള്ളതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button