Latest NewsOman

ഒമാനിൽ വാഹനാപകടം : വിദേശി കുടുംബത്തിലെ രണ്ടു പേർക്ക് ദാരുണമരണം

മസ്‌ക്കറ്റ് : വാഹനാപകടത്തിൽ വിദേശി കുടുംബത്തിലെ രണ്ടു പേർക്ക് ദാരുണമരണം. യുഎഇയില്‍ നിന്നും ഒമാനിലേക്ക് വരവെ ബുറൈമിയിൽ സിനിന വിലായത്തിൽ ധാന റോഡില്‍ നിന്നും പത്ത് കിലോമീറ്റര്‍ ഉള്‍പ്രദേശത്തുണ്ടായ അപകടത്തില്‍ പത്ത്, ആറ് വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. മരിച്ച കുട്ടികളുടെ പിതാവും മറ്റൊരു സഹോദരിയും ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട മറ്റൊരു കാറിലെ ഡ്രൈവറായ സ്വദേശിക്കു പരിക്കേറ്റെന്നും ഇയാളുടെ പരുക്ക് ഗുരുതരമാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Related Articles

Post Your Comments


Back to top button