KeralaLatest NewsIndia

വനിതാ മതില്‍: തുഷാറിന്‍റെ നിലപാട് തള്ളി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്

തുഷാറൊഴികെയുള്ള ബിഡിജെഎസ് ഭാരവാഹികളെല്ലാം അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തു.

തിരുവനന്തപുരം: വനിതാ മതില്‍ സംബന്ധിച്ച്‌ ബിഡിജെഎസില്‍ ഭിന്നത. തുഷാര്‍ വെള്ളാപ്പള്ളിയുടെ അഭിപ്രായം വ്യക്തിപരമെന്ന് ബിഡിജെഎസ് വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ് ഭട്ടതിരിപ്പാട്.തുഷാര്‍ പറഞ്ഞത് എസ്‌എന്‍ഡിപിയുടെ അഭിപ്രായമാണ്. തുഷാറൊഴികെയുള്ള ബിഡിജെഎസ് ഭാരവാഹികളെല്ലാം അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തു.

വനിത മതില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തന്നെയാണെന്നും ബിഡിജെഎസ് യോഗം കൂടാതെയാണ് തുഷാര്‍ അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയാണെന്നും പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നുമുള്ള തുഷാറിന്റെ അഭിപ്രായമാണ് അക്കീരമൺ തള്ളിയത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടല്ല ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലെന്നും തുഷാര്‍ പറഞ്ഞിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button