KeralaLatest NewsIndia

വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ബി​ഡിജെഎസ് നി​ല​പാ​ട് സ്വാഗതാർഹമെന്ന് കടകംപള്ളി, പ്രവര്‍ത്തകര്‍ പോകണമെന്ന് താന്‍ ആഹ്വാനം ചെയ്തില്ലെന്ന് തുഷാർ

ബിഡിജെഎസ് വനിതാ മതിലിനെ പിന്തുണച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നു തുഷാർ വെള്ളാപ്പള്ളി

തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ബി​ഡിജെഎസ് നി​ല​പാ​ട് സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് ദേവസ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പറഞ്ഞത്. ന​വോത്ഥാ​ന മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പി​ടി​ക്കു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ള്‍​ക്ക് വ​നി​താ​മ​തി​ലി​ല്‍ നി​ന്നും മാ​റി നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അതെ സമയം ബിഡിജെഎസ് വനിതാ മതിലിനെ പിന്തുണച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നു തുഷാർ വെള്ളാപ്പള്ളിയുടെ വിശദീകരണം.

വനിതാ മതിലിന് പ്രവര്‍ത്തകര്‍ പോകണമെന്ന് താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയൊവില്‍ പറഞ്ഞു. പ്രവര്‍ത്തകര പങ്കെടുക്കണമെന്ന് താന്‍ ആഹ്വാനം ചെയ്തിട്ടില്ല. മതില്‍ സര്‍ക്കാര്‍ പരിപാടിയാണ്. വിവിധ സമുാദയങ്ങളും കക്ഷികളും സഹകരിക്കുന്നതിനൊപ്പം ആരെങ്കിലും പോകുന്നുണ്ടെങ്കില്‍ അതിന് ഞാന്‍ തടസ്സം നിക്കില്ല എന്ന് മാത്രമാണ് പറയുകയുണ്ടായത്.

.എസ്.എന്‍.ഡി.പി യോഗത്തിന്റെയും ബി.ഡി.ജെ.എസിന്റെയും നയം സമൂഹത്തില്‍ തെറ്റായി പ്രചരിപ്പിക്കുവാന്‍ ചില ശക്തികള്‍ വ്യാപകമായി ശ്രമം നടത്തുന്നുണ്ട്.ശബരിമല വിഷയത്തില്‍ എന്താണ് സംഘടനാ നിലപാട് എന്ന് വളരെ വ്യക്തമായി നേതൃത്വം വ്യക്തമാക്കിയിട്ടുള്ളതാണ്. തെറ്റിദ്ധാരണ പരത്തി നേട്ടം കൊയ്യാമെന്ന ചിലരുടെ വ്യാമോഹങ്ങളില്‍ പ്രവര്‍ത്തകര്‍ അകപ്പെട്ടുപോകരുതെന്നും തുഷാർ വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button