KeralaLatest NewsIndia

തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയർത്തി വിദ്യാർത്ഥികളുടെ പ്രകടനം

വർക്കല ചവർക്കാട് സി എച്ച് എം എം കോളേജിലെ വിദ്യാർത്ഥികളാണ് അൽ ഖ്വായ്ദ ഭീകര വാദികളെ പോലെ വേഷം ധരിച്ചു കോളേജിൽ എത്തിയത്.

തിരുവനന്തപുരം: തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐഎസ്-അൽ ഖ്വായ്ദ ഭീഷണി. വർക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളേജിൽ ഭീകര സംഘടനകളുടെ പതാക ഉയർത്തി വിദ്യാർത്ഥികളുടെ പ്രകടനം. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കോളേജ് മാനേജ്‍‍മെന്റും രംഗത്തുണ്ട്. ജനം ടി വിയാണ് ഈ ദൃശ്യങ്ങൾ പുറത്തു വിട്ടത്. വർക്കല ചവർക്കാട് സി എച്ച് എം എം കോളേജിലെ വിദ്യാർത്ഥികളാണ് അൽ ഖ്വായ്ദ ഭീകര വാദികളെ പോലെ വേഷം ധരിച്ചു കോളേജിൽ എത്തിയത്.

അൽ ഖ്വായ്ദയുടെ പതാകയും ഉയർത്തുന്നുണ്ട്. കോളേജിന് ഉള്ളിലേക്ക് കടന്നാൽ ശുചി മുറികളിൽ പോലും നിരോധിത സംഘടനകൾക്ക് അനുകൂലമായ വാക്കുകളും ബിൻ ലാദന്റെ ചിത്രവും പതിച്ചിട്ടുണ്ട്. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടെങ്കിലും വിദ്യാർത്ഥികൾക്കെതിരെ കോളേജ് മാനേജ്‌മന്റ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഐ എസ് ഉൾപ്പടെയുള്ള ഭീകരവാദ സംഘടനകളുടെ വിള നിലമായി കേരളം മാറുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. നിരവധി പേരാണ് കേരളത്തിൽ നിന്നും ഐ എസിലേക്ക് അടക്കം പോയിട്ടുള്ളത്.

courtesy : Janam TV

Related Articles

Post Your Comments


Back to top button