Latest NewsGulf

പുതുവര്‍ഷത്തില്‍ ടാക്‌സ്‌നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങി ഈ വിമാനത്താവളം

മസ്‌കത്ത്: പൊതുജനങ്ങളുടെ ആവശ്യവും നിര്‍ദേശങ്ങളും പരിഗണിച്ചു കൊണ്ടു ടാക്‌സി നിരക്കുകള്‍ കുറക്കാനൊരുങ്ങി മുവാസലാത്ത് എയര്‍പോര്‍ട്ട്. പുതുക്കിയ നിരക്കുകള്‍ പുതുവര്‍ഷാരംഭം മുതല്‍ നിലവില്‍ വരുമെന്ന് എയര്‍പോര്‍ട്ട് കമ്പനി അധികൃതര്‍ പറഞ്ഞു.

രണ്ടുതരം നിരക്കുകളാണ് മുവാസലാത്ത് ടാക്‌സികള്‍ ഇനി മുതല്‍ ഈടാക്കുന്നത്. പ്രവൃത്തി ദിവസങ്ങളിലും ഒഴിവ് ദിവസങ്ങളിലും വ്യത്യസ്ത നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ആറ് മുതല്‍ രാത്രി പത്തു വരെ കുറഞ്ഞ നിരക്ക് രണ്ടര റിയാലായിരിക്കും. പിന്നീട് കിലോമീറ്ററിനും 300 ബൈസ അധികം നല്‍കണം. ഒരു കിലോമീറ്റര്‍ മുതല്‍ 30 കിലോ മീറ്റര്‍ വരെയാണ് ഈ നിരക്ക് ഈടാക്കാനൊരുങ്ങുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close