Latest NewsUAE

മാനദണ്ഡങ്ങള്‍ പാലിക്കാതെ പിരിച്ചുവിടപ്പെട്ട ജീവനക്കാരന് വൻതുക നഷ്‌ടപരിഹാരം

ജിദ്ദ: കമ്പനിയിൽ നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ പിരിച്ചുവിടപ്പെട്ട ജീവനക്കാരന് 10 ലക്ഷം റിയല്‍ നഷ്ടപരിഹാരം നല്‍കാന്‍ സൗദി ലേബര്‍ കോടതിയുടെ ഉത്തരവ്. ശമ്പളകുടിശികയും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്നാണ് നിർദേശം. മൂന്നുവര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന തന്നെ കമ്പനി മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതായാണ് പരാതിക്കാരൻ വ്യക്തമാക്കിയത്. വിചാരണയ്ക്കായി പലതവണ നോട്ടീസ് അയച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഹാജരായില്ല. തുടര്‍ന്ന് ഇവരുടെ അസാന്നിദ്ധ്യത്തില്‍ തന്നെ കോടതി വിധി പറയുകയായിരുന്നു.

Related Articles

Post Your Comments


Back to top button